ബഹ്റെെൻ: ജിസിസി ഗെയിംസിൽ ബഹ്റെെൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആതിഥേയരായ കുവെെറ്റ് ആണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. പല ഗെയിംസിലും കഴിഞ്ഞ ദിവസങ്ങളിൽ കുവെെറ്റ് ലീഡ് നില നിലനിർത്തിയിരുന്നു. ഇതേ തുടർന്നാണ് ബഹ്റെെൻ പിന്നിലായി കുവെെറ്റ് മുന്നിലെത്തിയത്. 21 സ്വർണവും 17 വെള്ളിയും 18 വെങ്കലവും നേടി 56 പോയന്‍റ് സ്വന്തമാക്കിയാണ് കുവെെറ്റ് മുന്നേറ്റം നടത്തിയത്. എന്നാൽ 17 സ്വർണവും 16 വെള്ളിയും പത്ത് വെങ്കലവും നേടിയ ബഹ്റെെൻ തൊട്ടുപിന്നിലെത്തി. ബഹ്റൈൻ 43 പോയന്‍റുമായി രണ്ടാം സ്ഥാനത്ത് എത്തിയത്. 12 സ്വർണവും 15 വെള്ളിയും 12 വെങ്കലവും നേടി 39 പോയന്റോടെ ഖത്തർ മൂന്നാം സ്ഥാനത്ത് ഉണ്ട്. 11 സ്വർണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലവും (25 പോയന്‍റ്) നേടിയ ഒമാൻ ആണ് നാലാം സ്ഥാനത്ത് തുടരുന്നത്. ഏഴ് സ്വർണവും ഒമ്പത് വെള്ളിയും 17 വെങ്കലവും (33 പോയന്‍റ്) മായി അഞ്ചാം സ്ഥാനത്ത് സൗദിയാണ് നിൽക്കുന്നത്. അഞ്ച് സ്വർണവും എട്ട് വെള്ളിയും ഏഴ് വെങ്കലവും നേടിയ യുഎഇ അവസാന സ്ഥാനത്താണ് നിൽക്കുന്നത്. അതേസമയം, 57ാമത് അറബ് ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ബഹ്റൈൻ ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് പങ്കെടുത്തു. അടുത്ത വർഷത്തെ അറബ്, ജർമൻ സമ്മേളനം , എക്സിബിഷൻ എന്നിവയെല്ലാം അടുത്ത വർഷം ബഹ്റെെനിൽ നടക്കും. ഈ തീരുമാനത്തെ ബഹ്റെെൻ സ്വാഗതം ചെയ്തു. എക്സിബിഷനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മരുന്ന് നിർമാണ കമ്പനികളുടെ സാന്നിധ്യവും പ്രദർശനവും ഒരുക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.