അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങാതെ റഷ്യയിൽ നിന്ന് കുറഞ്ഞവിലക്ക് എണ്ണവാങ്ങി; ഇന്ത്യയെ അഭിനന്ദിച്ച് ഇമ്രാൻ ഖാൻ

 


ഇസ്‌ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വീണ്ടും രം​ഗത്ത്. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ വിലകുറച്ച് വാങ്ങിയ ഇന്ത്യയുടെ നടപടി അഭിനന്ദാർഹമാണെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി. തന്റെ സർക്കാറും ഇതേ പാതയിലായിരുന്നെന്നും എന്നാൽ ഇപ്പോഴത്തെ സർക്കാർ തലയില്ലാത്ത കോഴിയെപ്പോലെ സമ്പദ്‌വ്യവസ്ഥയെ ഓടിക്കുകയാണെന്നും ഇമ്രാൻ വിമർശിച്ചു. ഇന്ത്യൻ സർക്കാർ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും സർക്കാർ കുറച്ചതിന് പിന്നാലെയാണ് അഭിനന്ദനവുമായി ഇമ്രാൻ ഖാൻ രം​ഗത്തെത്തിയത്. ക്വാഡിന്റെ ഭാഗമാണെങ്കിലും, യുഎസിൽ നിന്നുള്ള സമ്മർദ്ദം അതിജീവിച്ച് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി വിലക്കിഴിവോടെ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തു. സ്വതന്ത്ര വിദേശനയത്തിന്റെ സഹായത്തോടെ തന്റെ സർക്കാറും ഇതേകാര്യത്തിനാണ് ശ്രമിച്ചതതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബാഹ്യസമ്മർദത്തിന് വഴങ്ങി മിർ ജാഫറുകളും മിർ സാദിഖുമാരും ഭരണമാറ്റത്തിന് വഴങ്ങി. ഇപ്പോൾ സമ്പദ്‌വ്യവസ്ഥ തലയില്ലാത്ത കോഴിയെപ്പോലെ ഓടുകയാണ്.  എന്റെ സർക്കാരിനെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാന്റെ താൽപ്പര്യം പരമോന്നതമായിരുന്നു. പക്ഷേ നിർഭാ​ഗ്യവശാൽ സർക്കാറിനെ പ്രാദേശിക മിർ ജാഫറുകളും മിർ സാദിഖുകളും ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി താഴെയിറക്കിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

أحدث أقدم