പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ചത് കൊലപാതകം

 


മലപ്പുറത്ത്  നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച  സംഭവം കൊലപാതകമാണെന്ന്  പൊലീസ്. കേസില്‍ പെരിന്തല്‍മണ്ണ സ്വദേശികളായ അസ്‌കര്‍ അലി, സനീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദ് വെടിയേറ്റ് മരിച്ചത്. പന്നിവേട്ടയ്ക്കിടെ അബദ്ധത്തില്‍ വെടിയേറ്റെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ അസ്‌കറും സനീഷും ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ പോയിരുന്നു. ഈ നായാട്ട് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരം പുറത്തുവരുമെന്നാണ് പ്രതീക്ഷ.

أحدث أقدم