പ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകന്‍ കെകെ എന്ന കൃഷ്‌ണകുമാര്‍ കുന്നത്ത് സ്റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ചു





കൊൽക്കത്ത :  പ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകന്‍ കെകെ എന്ന കൃഷ്‌ണകുമാര്‍ കുന്നത്ത്(53) സ്റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ചു.

ഇന്നലെ കൊല്‍ക്കത്തയില്‍ സംഗീത പരിപാടിയ്‌ക്ക് പിന്നാലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ കല്‍ക്കട്ട മെഡിക്കല്‍ റിസ‌ര്‍ച്ച്‌ ഇന്‍സ്‌റ്റി‌റ്റ്യൂട്ടില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. അവസാന പരിപാടിയുടെ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ 10 മണിക്കൂര്‍ മുന്‍പ് അദ്ദേഹം പോസ്‌റ്റ് ചെയ്‌തിരുന്നു.

കാല്‍നൂറ്റാണ്ടോളമായി പിന്നണി ഗായകനിരയില്‍ സജീവമായിരുന്നു കെ.കെ. ഡല്‍ഹിയിലാണ് ജനനമെങ്കിലും മലയാളിയായ കെകെ എഴുന്നൂറോളം ഗാനങ്ങള്‍ വിവിധ ഭാഷകളില്‍ പാടിയിട്ടുണ്ട്.
أحدث أقدم