കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന അശ്ലീല വീഡിയോ, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ തൃക്കാക്കര പോലീസ് കേസെടുത്തു. എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം. സ്വരാജിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് അനുകൂലികളായ സ്റ്റീഫന്‍ ജോൺ, ഗീത. പി തോമസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഐ.ടി ആക്ട് 67 എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
അതേസമയം, ആരെയും വ്യക്തിഹത്യ ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും വ്യക്തികൾ തമ്മിലല്ല ആശയങ്ങൾ തമ്മിലാണ് മത്സരമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരേ നടപടിയെടുക്കുക തന്നെ വേണമെന്നും അവർ കൂട്ടിച്ചേർത്തു.