ഭോപ്പാൽ: മധ്യപ്രദേശിൽ പശുവിനെ കൊന്നുവെന്നാരോപിച്ച് ഒരു സംഘമാളുകൾ രണ്ട് ആദിവാസി യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് സംഭവം. സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
20 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇവർ യുവാക്കളുടെ വീട്ടിലെത്തി മർദിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്.
സംഭവത്തിൽ ആറുപേർക്കെതിരെ കൊലപാതക കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിയെന്ന് പോലീസ് പറഞ്ഞു.