ഇന്ത്യയുടെ കയറ്റുമതി നിരോധനം: ഗോതമ്പിന്​ യുഎഇയിൽ വിലകൂടി


ഇന്ത്യ: ഗോതമ്പ് നിരോധനം ഇന്ത്യ ഏർപ്പെടുത്തിയത് കാരണം യുഎഇയിൽ വില വർധിച്ചു. വ്യാപാര രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് വില വർധിക്കാൻ കാരണം ഇന്ത്യയുടെ കയറ്റുമതി നിരോധനം തന്നെയാണെന്നാണ്. കൂടാതെ റഷ്യ-യുക്രെയ്ൻ യുദ്ധം കാരണം ഗോതമ്പിന്റെ ഉത്പാതനം കുറഞ്ഞു. ഇത് ആഭ്യന്തര വിപണിയിൽ വിലക്കയറ്റം ഉണ്ടാകുന്നതിന് കാരണമായി. മേയ് 14 മുതൽ ആണ് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിർത്തിയത്. യുക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ 10 ശതമാനം മുതൽ 15 ശതമാനം വരെയാണ് വില വർധിച്ചിട്ടുള്ളത്. യുക്രെയ്നും റഷ്യയും ആണ് ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റുമതി നടത്തിയിട്ടുള്ള രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽ നിന്നും കയറ്റുമതി പൂർണ്ണമായും തടസ്സപ്പെട്ടതോടെയാണ് ഇന്ത്യ അടക്കമുള്ള ചെറുകിട രീതിയിൽ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളെ ഗൾഫ് രാജ്യങ്ങൾ ആശ്രയിക്കാൻ തുടങ്ങിയത്. ഇതോടൊണ് ഇന്ത്യ വിപണിയിൽ ഗോതമ്പിന് വില വർധിച്ചത്. അതേസമയം, സൗദിയിലേക്കും, യുഎഇയിലേക്കും നിരോധനം ബാധിക്കാതെ ഇന്ത്യയിൽ നിന്ന് ഗോതമ്പ് കയറ്റി അയക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. രണ്ട് രാജ്യങ്ങളുടെ സർക്കാറുകൾ തമ്മിലുള്ള ധാരണ പ്രകാരം ഗോതമ്പ് കയറ്റുമതിക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ലോകസാമ്പത്തിക ഫോറത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയിൽ നിന്നും ഗോതമ്പ് കയറ്റുമതി വർധിക്കുകയാണെങ്കിലും ചെറിയ തോതിൽ വില മറ്റു രാജ്യങ്ങളിൽ കുറയും. ഇന്ത്യയെ കൂടാതെ ആസ്ട്രേലിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും യുഎഇ ഗോതമ്പ് ഇറക്കുമതി ചെയ്തിട്ടുണ്ട്. 2020-21ൽ 3,30,707മെട്രിക് ടൺ ഗോതമ്പാണ് ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് കയറ്റി അയച്ചത്. പാകിസ്താനിലും ഇപ്പോൾ ആവശ്യത്തിന് ഗോതമ്പ് ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് ആസ്ട്രേലിയിൽ നിന്നും ഗോതമ്പ് എത്തുന്നത്. ഇപ്പോൾ ഏക ആശ്രയം ആസ്ട്രേല മാത്രമാണ്. ആഗോള തലത്തിൽ ഭക്ഷണ സാധനങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും യുഎഇ വിപണിയെ അത് വലിയ രീതിയിൽ ബാധിച്ചിട്ടില്ല.


أحدث أقدم