കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡ് തരംഗം അവസാനിക്കുമ്ബോള്‍ നിയമം നടപ്പാക്കും.ബംഗാളിലെ സിലിഗുരിയില്‍ ബിജെപി റാലിയിലാണ് അമിത് ഷായുടെ പരാമര്‍ശം പൗരത്വ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി കിംവദന്തി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''ഞാനിന്ന് വടക്കന്‍ ബംഗാളിലെത്തി. സിഎഎ നടപ്പാക്കില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ കോവിഡ് തരംഗം അവസാനിച്ചാല്‍ സിഎഎ നടപ്പാക്കും''-അമിത് ഷാ പറഞ്ഞു.
പൗരത്വനിയമം നടപ്പാക്കുമെന്ന് അമിത് ഷാ കോവിഡ് തരംഗം അവസാനിച്ചാൽ നടപടി ക്രമങ്ങൾ തുടങ്ങും
Jowan Madhumala
0
Tags
Top Stories