പോപ്പുലര്‍ ഫ്രണ്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ .



കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ . ആലപ്പുഴയില്‍ ഉയര്‍ന്നത് വിഷലിപ്തവും സാമൂഹ്യവിരുദ്ധവുമായ മുദ്രാവാക്യമാണെന്നും കുഞ്ഞുമനസ്സില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത വാക്കുകളാണിതെന്നും എം.കെ മുനീര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.
കുഞ്ഞ് ഹൃദയത്തില്‍ വിഷം കുത്തിവെച്ചവരോട് രാജിയാവാനാവില്ല. പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ത്തതിന്റെ പേരില്‍ എന്ത് നഷ്ടമുണ്ടായാലും മുന്നോട്ടുപോകും. സംഘപരിവാര അജണ്ടകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സഹായം ചെയ്യുകയാണെന്നും മുനീര്‍ വിമര്‍ശിച്ചു.
أحدث أقدم