കഴിഞ്ഞ വർഷം കോവിഡിനുശേഷം സ്കൂൾ തുറന്നപ്പോൾ പുറത്തിറക്കിയ മാർഗരേഖ അനുസരിച്ചാവും പ്രവർത്തനം.
അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും കോവിഡ് വാക്സീൻ നൽകാൻ ലക്ഷ്യമിട്ട് സ്കൂളുകളിൽ തന്നെ ആദ്യ രണ്ടാഴ്ച വാക്സിനേഷൻ സൗകര്യം ഒരുക്കും.
പൊതു അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് അന്തിമ സ്കൂൾ മാന്വലും അക്കാദമിക് മാസ്റ്റർ പ്ലാനും 30ന് പ്രസിദ്ധീകരിക്കും.
എസ്എസ്എൽസി പരീക്ഷ മാന്വലും തയാറാക്കുകയാണെന്നു മന്ത്രി അറിയിച്ചു.
42.9 ലക്ഷം കുട്ടികളാണ് ജൂൺ ഒന്നിന് സ്കൂളുകളിലെത്തുന്നത്.