ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് കഴിയില്ല: സുപ്രീം കോടതിയുടെ സുപ്രധാന വിധി




ന്യൂഡൽഹി : ബാങ്ക് ഇതര സാമ്ബത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി വിധി. ഇവ നിലവില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലായതിനാലാണ് സുപ്രീം കോടതി ഇത്തരത്തില്‍ നിലപാട് എടുത്തത്. ഇതോടെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കേരളത്തിലെ മണി ലെന്റേര്‍സ് ആക്‌ട് ബാധകമാകില്ല.

റിസര്‍വ് ബാങ്ക് നിയമ ഭേദഗതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന നിയമം ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന നിയമം ബാധകമാകുമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. മണപ്പുറം ഫിനാന്‍സ്, മൂത്തൂറ്റ്, നെടുംമ്ബള്ളി ഫിനാന്‍സ് അടക്കം 17 സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.


أحدث أقدم