ഷവര്‍മ്മ കോട്ടയത്തും പ്രശ്നം ; കോട്ടയം മെഡിക്കല്‍ കോളേജിലെ ബിഎസ്‌സി ഡയാലിസിസ് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍



ഗാന്ധിനഗര്‍(കോട്ടയം): ഷവർമ കഴിച്ച് കോട്ടയത്തും പ്രശ്നം. ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ബിഎസ്‌സി ഡയാലിസിസ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം സ്വദേശിനിയായ 20കാരിയാണ് ചികിത്സയില്‍ കഴിയുന്നത്. ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിക്ക് ഭക്ഷ്യവിഷബാധയേറ്റത്. 

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് മോര്‍ച്ചറി കവാടത്തിന് എതിര്‍വശത്തു സ്ഥിതി ചെയ്യുന്ന വടക്കന്‍ കേരളത്തിന്റെ പേരുള്ള ഒരു ഹോട്ടലില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി ഷവര്‍മ കഴിച്ചത്. 

ഭക്ഷണം കഴിച്ച് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ശാരീരിക അസ്വസ്ഥത ഉണ്ടാകുകയും, ശരീരമാകെ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. വിദ്യാര്‍ത്ഥിനി കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.


أحدث أقدم