ഒമാനിൽ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​ക​ള്‍ നേ​ടു​ന്ന സ്​​ത്രീ​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വർദ്ധനവ്


മ​സ്ക​ത്ത്​: ഒമാനിൽ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​ക​ള്‍ നേ​ടു​ന്ന സ്​​ത്രീ​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വർദ്ധനവ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ല്‍​കി​യ ആ​കെ ലൈ​സ​ന്‍​സു​ക​ളു​ടെ എ​ണ്ണം 3,39,000 ആ​ണ്. ഇ​തി​ല്‍ 48.2 ശ​ത​മാ​നം ലൈ​സ​ന്‍​സു​ക​ളും കരസ്ഥമാക്കിയത് സ്ത്രീകളാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ് തേ​ടു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് മു​തി​ര്‍​ന്ന റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ​​​ പ​റ​ഞ്ഞു. ജോ​ലി ചെ​യ്യു​ന്ന സ്​​ത്രീ​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ ഉ​യ​ര്‍​ച്ച​യാ​ണ്​ ലൈ​സ​ന്‍​സ്​ എ​ടു​ക്കു​ന്ന സ്​​ത്രീ​ക​ളു​ടെ എ​ണ്ണം കൂ​ടാ​ന്‍ കാ​ര​ണ​മെ​ന്ന്​ വി​ദ​ഗ്​​ധ​ര്‍ പ​റ​യു​ന്നു. ഓ​രോ വ​ര്‍​ഷ​വും ഡ്രൈ​വി​ങ്​ ക്ലാ​സു​ക​ളി​ല്‍ ചേ​രാ​ന്‍ എ​ത്തു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന്​ അ​ഞ്ചു​ വ​ര്‍​ഷ​മാ​യി സീ​ബി​ല്‍ ഡ്രൈ​വി​ങ്​ സ്കൂ​ള്‍ ന​ട​ത്തു​ന്ന ഹു​ദ അ​ല്‍ ഹാ​ഷ്മി പ​റ​ഞ്ഞു. സ്വ​ന്ത​മാ​യി വാ​ഹ​നം ഓ​ടി​ച്ച്‌​ ജോ​ലി​ക്കും ഷോ​പ്പി​ങ്ങി​നും പോ​കു​ന്ന​ത്​ കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​ത്വം ന​ല്‍​കു​ന്നു​വെ​ന്നാ​ണ്​ പ​ല​രും പ​റ​യു​ന്ന​ത്. 

أحدث أقدم