വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശിയായ കള്ളനോട്ട് കേസിലെ പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ






കോട്ടയം : വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന കള്ളനോട്ട് കേസിലെ പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

ചങ്ങനാശ്ശേരി പെരുന്ന ഈസ്റ്റ് ഹിദായത്ത് നഗർ ചൈത്രം വീട്ടിൽ വിഷ്ണുദാസാണ് പിടിയിലായത്.

അറസ്റ്റു ചെയ്യപ്പെട്ട വിഷ്ണു ദാസ് 2008 ൽ കള്ളനോട്ട് ചങ്ങനാശ്ശേരിയിലെ വ്യാപാരിയുടെ പക്കൽ മാറുന്നതിനായി ശ്രമിച്ചപ്പോഴാണ് കള്ളനോട്ട് തിരിച്ചറിഞ്ഞ വ്യാപാരി വിവരം പോലീസിൽ അറിയിച്ചതനുസരിച്ച് പോലീസ് വിഷ്ണുദാസിനെ അറസ്റ്റു ചെയ്തത്.

കള്ളനോട്ട് ഉണ്ടാക്കിയ, തിരുവല്ല കല്ലൂപ്പാറ സ്വദേശി സാം. പി സാമുവലിൻ്റ വീട്ടിൽ നിന്നും കള്ള നോട്ടുണ്ടാക്കാൻ ശ്രമിച്ച യന്ത്ര സാമഗ്രികളടക്കം ബാക്കിയുള്ള 10 പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു.

ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്ന കേസ് പിന്നീട് കോട്ടയം ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് പ്രതികളെ കണ്ടെത്തി കുറ്റപത്രം സമർപ്പിച്ച് കോടതിയിൽ നടന്ന വിചാരണക്കിടെയാണ് രണ്ടാം പ്രതിയായ ഇയാൾ ഒളിവിൽ പോയത്.

കോട്ടയം ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോട്ടയം ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷെരീഫ്.Sൻ്റെ നിദ്ദേശാനുസരണം ഡിറ്റക്ടീവ് ഇന്ഴസ്പെക്ടർ ജോയ് മാത്യുവിൻ്റെ നേതൃത്വത്തിൽ ASI മാരായ ജിജി ജോസ് , സുനിൽ കുമാർ, അനിൽ കുമാർ, സാബു പി.എ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജ്- 1 മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 കാലത്തേക്ക് റിമാൻ്റ് ചെയ്ത് കോട്ടയം സബ്ബ് ജയിലിലാക്കി.


أحدث أقدم