ഹേമ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ;പതിനഞ്ച് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ സംഘത്തെ അയക്കുമെന്ന് രേഖ ശർമ










ന്യൂഡൽഹി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ. ചീഫ് സെക്രട്ടറിയോട് ഹേമ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ കേരളത്തിലേക്ക് സംഘത്തെ അയക്കുമെന്നും അവർ വ്യക്തമാക്കി.

പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നും നിലവിലുള്ള ആഭ്യന്തര സമിതി ശക്തമാണെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു. നിയമപരമായി റിപ്പോർട്ട് പരസ്യമാക്കണം. പരാതിക്കാർക്ക് റിപ്പോർട്ട് നൽകണമെന്നും രേഖ ശർമ ആവശ്യപ്പെട്ടു.

റിപ്പോർട്ട് മൂന്ന് മാസത്തിനകം പുറത്തുവിടേണ്ടതായിരുന്നു. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ഡബ്ല്യൂസിസി നിരന്തരം പരാതി നൽകുകയാണ്. ആഭ്യന്തര പരാതി പരിഹാര സംവിധാനം പ്രൊഡക്ഷൻ ഹൗസുകളില്ലെന്ന് അവർ വിമർശിച്ചു.

റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. എന്നാല്‍
റിപ്പോർട്ടിന്‍റെ കണ്ടെത്തലുകളും നിർദേശങ്ങളും പുറത്തുവിടണമെന്ന് സർക്കാരിന് എഴുതി നൽകിയിരുന്നുവെന്നും മന്ത്രി ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഡബ്ല്യുസിസി പ്രതികരിച്ചു. 

ജനുവരി 21 ന് മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഡബ്ല്യുസിസി പറഞ്ഞത് രണ്ട് കാര്യങ്ങളാണ്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ പേരുകൾ പരസ്യപ്പെടുത്തരുത്. റിപ്പോർട്ടിന്‍റെ കണ്ടെത്തലുകളും ശുപാർശകളും പരസ്യമാക്കണം.

എന്നാല്‍ മന്ത്രി പി രാജീവ് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്‍റെ പരിപാടിയിൽ പറഞ്ഞത് ഇങ്ങനെ,’ഡബ്ല്യുസിസി പ്രതിനിധികളെ ഞാൻ കണ്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന് അവർ തന്നെ മീറ്റിങ്ങിൽ ആവശ്യപ്പെട്ടു. കമ്മീഷൻ ഓഫ് എന്‍ക്വയറീസ് ആക്റ്റിന് കീഴിൽ അല്ലാത്തതിനാൽ റിപ്പോർട്ട് പരസ്യമാക്കേണ്ട കാര്യമില്ല’. മാധ്യമ പ്രവർത്തകർ നേരിട്ട് കണ്ടപ്പോൾ മന്ത്രി ഈ നിലപാട് ആവർത്തിച്ചു.
أحدث أقدم