ഇനി " ലിംഗച്ചെടിയിൽ " തൊട്ടുപോകരുത് ! ! കരർശന നിർദ്ധേശം പുറപ്പെടുവിച്ച് സർക്കാർ


സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ്ങായി മാറിയ ഒന്നാണ് ‘ലിംഗച്ചെടി’ (പെനിസ് പ്ലാന്റ്). ഇതിന്റെ യഥാർത്ഥ പേര് നേപ്പന്തസ് ഹോൾഡെനി എന്നാണ്.ഇത് പിടിച്ചുള്ള വീഡിയോകളും ഇൻസ്റ്റാഗ്രാമിലും വൈറലായിരുന്നു.എന്നാൽ, ഈ സസ്യങ്ങൾ ഭൂമിയിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നും അതിനാൽ തന്നെ ഇത്തരം പ്രവണതകളവസാനിപ്പിക്കണം എന്നും കംബോഡിയൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കയാണ്.
പടിഞ്ഞാറൻ കംബോഡിയയിലെ പർവത പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ഉഷ്ണമേഖലാ സസ്യമാണ് നേപ്പന്തസ് ഹോൾഡെനി. ‌പുരുഷലിം​ഗത്തോട് സാമ്യമുള്ളതിനാൽ ‘പെനിസ് പ്ലാന്റ്’ എന്ന് വിളിക്കപ്പെടുന്ന ഈ പുഷ്പം വളരെക്കാലമായി ഒരു സംരക്ഷിത ഇനമാണ്.മൂന്ന് സ്ത്രീകൾ ഓൺലൈനിൽ വൈറലാകുന്നതിന് വേണ്ടി ഈ ചെടികൾ പറിച്ചെടുക്കുന്നതിന്റെ വീഡിയോ വൈറലായതാണ് അടിന്തിരമായി ഇങ്ങനെ ഒരു നിർദ്ദേശം പുറപ്പെടുവിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
أحدث أقدم