ഒഡിഷ തീരത്തിന് സമീപം പുതിയ ചക്രവാതചുഴി; കേരളത്തിലും മഴയ്ക്ക് സാധ്യത


ആന്ധ്രപ്രാദേശ് റായൽസീമക്ക് സമീപം നിലനിന്ന ചക്രവാതചുഴി ദുർബലമായി. അതിനിടെ ഒഡിഷ തീരത്തിന് സമീപം പുതിയ ചക്രവാതചുഴി രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് ശ്കതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കും. പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട മുതൽ തൃശൂർ വരെയും മലപ്പുറം കോഴിക്കോട് കണ്ണൂർ വയനാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരള-കർണാടക തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. ജലനിരപ്പുയർന്നതോടെ തൃശൂർ പെരിങ്ങൽകുത്ത്, ഇടുക്കി കല്ലാർകുട്ടി, ലോവർപെരിയാർ ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ ചമ്പക്കുളം പൊങ്ങമ്പ്ര യിൽ കൊയ്ത്ത് കഴിഞ്ഞ 200 ഏക്കർ പാടശേഖരത്തിൽ മടവീണു.മടപൊട്ടി വെള്ളം കവിഞ്ഞൊഴുങ്ങിയതോടെ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിനിടെ സംസ്ഥാനത്ത് കനത്തമഴയിലും കാറ്റിലും മെയ് മാസം 161.81 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പ് അറിയിച്ചു. ആലപ്പുഴയിൽ മാത്രം 56 കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്.

أحدث أقدم