കുന്നംകുളത്ത് ഹാര്‍പ്പിക്കിനും വ്യാജന്‍; ലോറി നിറയെ വ്യാജന്മാരുമായി ഗുജറാത്തില്‍ നിന്നും വണ്ടിയെത്തി, ഏഴ് ലക്ഷം രൂപയുടെ വ്യാജ ഹാർപ്പിക് പിടികൂടി



തൃശൂർ : തൃശ്ശൂരിൽ ഹാർപ്പിക് എന്ന പേരിൽ കൊണ്ടുവന്ന 7 ലക്ഷം രൂപയുടെ വ്യാജ ടോയ്ലറ്റ് ക്ലീനർ പിടികൂടി. ഗുജറാത്തിലെ സൂറത്തിൽ വ്യാജമായി നിർമ്മിച്ച 27000 കുപ്പി വ്യാജ ഹാർപ്പികും വ്യാജ സോപ്പ് പൗഡർ പാക്കറ്റുകളുമാണ് കുന്നംകുളം പോലീസ് പിടികൂടിയത്. സംഭവത്തിൽ സൂറത്ത് സ്വദേശിയായ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൂറത്തിൽ നിർമ്മിച്ച വ്യാജ ബോട്ടിലുകൾ കർണാടക രജിസ്ട്രേഷൻ ലോറിയിലാണ് കുന്നംകുളത്ത് എത്തിച്ചത് . 10 ടൺ വ്യാജ ഹാർപ്പിക് ബോട്ടിലുകളും 7 ടൺ സോപ്പുപൊടിയുമാണ് വാഹനത്തിലുള്ളത്. കുന്നംകുളത്തെ വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്നതിനായി എത്തിയതാണിത്. ചൊവ്വല്ലൂരിലെ ഒരു ഏജൻസി വഴിയാണ് വ്യാജ ഹാർപ്പിക് സൂറത്തിൽ നിന്നും കുന്നംകുളത്തേക്ക് എത്തിയിട്ടുള്ളത്. കുന്നംകുളം പോലീസിന് ലഭിച്ച രഹസ്യ ഫോൺ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കാർഗോ കമ്പനിയുടെ ലോറിയിൽ കൊണ്ടുവന്ന ടോയ്ലറ്റ് ക്ലീനറും സോപ്പുപൊടിയും പിടികൂടിയത്. വിവരമറിഞ്ഞ് ഹാർപിക് കമ്പനിയിലെ ഉദ്യോഗസ്ഥരെത്തി പിടികൂടിയവ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. സ്ഥാപനത്തിന്റെ ലീഗൽ വിഭാഗം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
أحدث أقدم