ഒരേ സമയം രണ്ട് പേരിൽ നിന്നും ഗർഭിണിയാകാം; രണ്ട് യോനിയും രണ്ട് ഗർഭപാത്രവുമായി യുവതി


ഒരു സ്ത്രീയ്ക്ക് രണ്ട് യോനിയും രണ്ട് ഗർഭപാത്രവും. കേൾക്കുമ്പോൾ തന്നെ ഒരു ആശ്ചര്യം തോന്നുന്നുണ്ട് അല്ലേ. യുഎസിലെ അരിസോണ സംസ്ഥാനത്തുള്ള ലീൻ ബെൽ എന്ന യുവതിക്കാണ് ഇത്തരത്തിൽ ഒരു അവസ്ഥയുണ്ടായിരിക്കുന്നത്. ഡൈഡെൽഫിസ് യൂട്രസ് എന്ന അപൂർവമായ അവസ്ഥയാണ് 37 കാരിയായ ലീനെയ്ക്കുള്ളത്. ടിക് ടോക്കിൽ സജീവമായ ലീൻ തന്നെയാണ് തന്റെ ഈ അപൂർവ അവസ്ഥയേക്കുറിച്ച് തുറന്ന് പറഞ്ഞത്. ഇതിന്റെ ഫലമായി മാസം രണ്ട് വട്ടം ആർത്തവം ഉണ്ടാകാറുണ്ടെന്നും, അതിന് പുറമെ, ഒരേ സമയം, രണ്ട് വട്ടം ഗർഭിണിയാകാനുള്ള സാധ്യതയുമുണ്ടെന്നാണ് അവർ പറയുന്നത്.ജന്മനാ തന്നെ ഡൈഡെൽഫിസ് യൂട്രസ് എന്ന അവസ്ഥ ഉണ്ടായിരുന്നു. അപൂർവങ്ങളിൽ അപൂർവമായാണ് ഇത്തരത്തിൽ അവസ്ഥകൾ പെൺകുട്ടികൾക്ക് ഉണ്ടാവാറുള്ളത്. ലീനെയെപോലെ ചില പെൺകുട്ടികൾക്ക് ഇത്തരത്തിൽ രണ്ട് ഗർഭാശയമുഖങ്ങളും ഉണ്ട്.ടിക് ടോക്കിലൂടെ നേരത്തെ തന്റെ അവസ്ഥയേക്കുറിച്ച് പറഞ്ഞിരുന്നു. അതിന് പിന്നാലെ, ഇതിനേക്കുറിച്ചുള്ള സംശയങ്ങളും ഉയർന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.എന്റെ ശരീരത്തേക്കുറിച്ച് അറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. പ്രധാനമായും എനിക്ക് ചില ശരീരഭാഗങ്ങൾ അധികമായുണ്ട്, ചില പെൺശരീരഭാഗങ്ങൾ. ഞാൻ രണ്ട് യോനിയുമായാണ് ജനിച്ചത്, രണ്ട് ഗർഭപാത്രങ്ങൽ, രണ്ട് ഗർഭാശയമുഖങ്ങൾ എന്നിവയുണ്ട്, അവർ പറയുന്നു.പിന്നീട്, തന്റെ അവസ്ഥയേക്കുറിച്ച് അവർ വിശദീകരിക്കുകയും ചെയ്തിരുന്നു.ഇരട്ട പ്രത്യുത്പാദന അവയവങ്ങൾ ഉള്ളതിനാൽ തന്നെ മറ്റ് സ്ത്രീകൾക്കുള്ള പ്രതിമാസ ആർത്തവം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും താൻ രണ്ട് വട്ടം കടന്നുപോകുന്നുവെന്നാണ് ലീൻ വിശദീകരിക്കുന്നത്.ചിലപ്പോൾ ആർത്തവം രണ്ട് വട്ടം ഉണ്ടാകാം. ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും അവർ തുറന്നടിക്കുന്നു. തനിക്ക് ഈ സമയങ്ങളിൽ കടുത്ത വേദനയാണ് അനുഭവപ്പെടുന്നത് അതിനായി മരുന്നുകൾ കഴിക്കാറുണ്ടെന്നും അവർ പറഞ്ഞു. ഇത്തരത്തിൽ ഒരു മാസം തന്നെ വേദന അനുഭവിക്കുമ്പോൾ ജീവിതം നശിപ്പിക്കുന്നതായി തോന്നിട്ടുണ്ടെന്നും അവർ പറയുന്നു. തന്റെ ജീവിതകാലം മുഴുവനും പാഡ് പോലുള്ളവ ഉപയോഗിക്കാനാണ് വിധി എന്നും ഇവർ പറയുന്നു.

أحدث أقدم