പണം തട്ടിപ്പറച്ചത് മൂന്നം​ഗ സംഘം; പോലീസെത്തിയതോടെ ഒളിപ്പിച്ചത് മലദ്വാരത്തിലും; ഒടുവിൽ അഭയം തേടിയത് മെഡിക്കല്‍ കോളേജിലും


കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളിയുടെ പണം തട്ടിപ്പറച്ച കേസില്‍ മൂന്ന് പേരെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു.
പുറക്കാട്ടിരി സ്വദേശി മുഹമ്മദ് ഫസല്‍, പന്നിയങ്കര സ്വദേശി അക്ബര്‍ അലി, അരക്കിണര്‍ സ്വദേശി അബ്ദുള്‍ റാഷിദ് എന്നിവരാണ് അറസ്റ്റിലായത്.

പതിനൊന്നായിരം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ ഏഴായിരം രൂപ ഒന്നാം പ്രതി മുഹമ്മദ് ഫസല്‍ മലദ്വാരത്തില്‍ ഒളിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് തൊണ്ടിമുതല്‍ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചാണ് അതിഥി തൊഴിലാളിയില്‍ നിന്ന് പതിനൊന്നായിരം രൂപ തട്ടിപ്പറിച്ച്‌ സംഘം കടന്നു കളഞ്ഞത്.



أحدث أقدم