കഞ്ചാവുമായി എത്തിയ സ്ത്രീ എക്സൈസ് പിടിയിലായി






ഇടുക്കി :  ബസ് യാത്രക്കാരിയുടെ കൈവശത്തു നിന്നും കഞ്ചാവ് പിടികൂടി.

 തങ്കമണി എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും കൂടി കട്ടപ്പന – പുളിയൻമല റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെ  തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് ബസ്സിലെ ഉപ്പുതറ സ്വദേശിയുടെ ബാഗിൽ നിന്നാണ് 800 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഉപ്പുതറ വില്ലേജിൽ കണ്ണംപടി കരയിൽ ഇടത്തറ വീട്ടിൽ പൊടിയൻ മകൾ ബിനു മോൾ അറസ്റ്റിലായി.

 പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ സജീവ് കുമാർ എം ഡി, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ജയിംസ് മാത്യു,Sശ്രീകുമാർ ,ബിജു ജേക്കബ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ബിജിKJ, ചിത്ര 1 ഭായ് MR എന്നിവർ പങ്കെടുത്തു. 



أحدث أقدم