പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് ലത്തീൻ സഭ വ്യക്തമാക്കുന്നത്. ഇരുമുന്നണികളുമായും ചർച്ചകൾ നടത്തിയിരുന്നു.
സമുദായം മുന്നോട്ട് വെച്ചിട്ടുള്ള മൗലികമായ ചില പ്രശ്നങ്ങളോടുള്ള സർക്കാരിന്റെയും മുന്നണികളുടെയും പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ സമുദായത്തിൽപ്പെട്ടവർ വോട്ട് ചെയ്യണമെന്നാണ് ലത്തീൻ സഭ പറയുന്നത്.