എരുമേലി ഗ്രാമപഞ്ചായത്തിന്റെ ഷീ ലോഡ്ജിന്‍റെ പ്രവർത്തനം ആരംഭിച്ചു


എരുമേലിയിൽ  സ്ത്രീകൾക്കായി നിർമിച്ച ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിച്ചു. 32 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിൽ ഒരേസമയം 12  പേർക്ക് താമസിക്കാം. ഗ്രാമപഞ്ചായത്ത് നേരിട്ടാണ് നടത്തിപ്പ് ചുമതല  എരുമേലിയിൽ വിവിധ ആവശ്യങ്ങൾക്ക് രാത്രി കാലങ്ങളിൽ എത്തുന്ന സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയാണ് പഞ്ചായത്ത്  ഷീലോഡ്ജ് നിര്‍മിച്ചത്.കഴിഞ്ഞ ഭരണ സമിതി ഷീ ലോഡ്ജിന്‍റെ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും പ്രവർത്തനം നീളുകയായിരുന്നു. ലോഡ്ജിന്‍റെ പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ തങ്കമ്മ ജോർജ്കുട്ടി നിർവഹിച്ചു. രണ്ട് ജീവനക്കാരെ ലോഡ്ജിൽ നിയമിച്ചതായും വാടക സംബന്ധമായ കാര്യങ്ങൾ അടുത്ത കമ്മിറ്റിയിൽ തീരുമാനിക്കുമെന്നും പ്രസിഡന്‍റ്​ പറഞ്ഞു. നിലവിലെ കെട്ടിടത്തിന്‍റെ മുകളിലേക്ക് കൂടുതൽ റൂമുകൾ നിർമിക്കുന്നത്​ പരിഗണനയിലുണ്ടെന്നും പ്രസിഡന്‍റ്​ പറഞ്ഞു.
أحدث أقدم