ഇന്നും കനത്ത മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. 

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും ചൊവ്വ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് 27ന് കാലവർഷം തുടങ്ങാനും സാധ്യതയുണ്ട്. ഈ മാസം 15ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷം എത്തുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആൻഡമാനിൽ കാലവർഷം എത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലെത്തും. സാധാരണ, ആൻഡമാനിൽ മേയ് 22നും കേരളത്തിൽ ജൂൺ ഒന്നിനുമാണു കാലവർഷം എത്താറുള്ളത്. 
أحدث أقدم