തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടര്‍ പിടിയില്‍.



പൂന്തുറ സ്വദേശി നിഖില്‍ ആണ്
ആള്‍മാറാട്ടം നടത്തിയതിന് 
അറസ്റ്റിലായത്.
ഡോക്ടര്‍ ചമഞ്ഞ് ഇയാള്‍ രോഗികളെ പരിരോധിക്കുകയായിരുന്നു. സംശയം തോന്നിയ മറ്റു ഡോക്ടര്‍മാരാണ് പോലീസിനെ അറിയിച്ചത്. മെഡിക്കല്‍ കോളജ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.
മുട്ടുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ ആളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്.
 ജനറൽ മെഡിസിൻ യൂണിറ്റ് 4 ൽ ചികിത്സയിൽ കഴിഞ്ഞ യുവാവിനെ സഹായിക്കാനെന്ന മട്ടിൽ എത്തിയതായിരുന്നു പ്രതി. ഇയാൾ ഡോക്ടറാണെന്നു തെറ്റിദ്ധരിപ്പിച്ച് രോഗികളെ പരിശോധിച്ചു. സംശയം തോന്നിയ ഡോക്ടര്‍മാര്‍ പിടിച്ച് ചോദ്യം ചെയ്തതോടെയാണ് ഡോക്ടർ വ്യാജൻ ആണെന്ന് അറിഞ്ഞത്.
أحدث أقدم