ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത



ദോഹ: ഖത്തറിൽ ശ്കതമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഈദ് അൽ ഫിത്തറിന്റെ ഒന്നും രണ്ടും ദിവസങ്ങളിൽ പകൽ സമയത്ത് ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലും വടക്കൻ കടൽത്തീരത്ത് ഉയർന്ന തിരമാലയക്കും സാധ്യതയുണ്ട്. പകൽ സമയത്ത് കാലാവസ്ഥ ചൂടുള്ളതായിരിക്കും, ചിലയിടങ്ങളിൽ നേരിയ തോതിൽ പൊടിക്കാറ്റ് വീശും, വൈകുന്നേരം മിതമായ കാലാവസ്ഥ പ്രതീക്ഷിക്കാം. ഈ കാലയളവിൽ താപനില 26 ഡിഗ്രി സെൽഷ്യസ് മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ വ്യത്യാസപ്പെടും. തിങ്കളാഴ്ച കടലിലെ തിരമാലകൾ 2-5 അടി മുതൽ വടക്ക് 7 അടി വരെ ഉയരും. അതേസമയം, ചൊവ്വാഴ്ച, 3-7 അടി മുതൽ ചിലപ്പോൾ 9 അടി വരെയാകും..

أحدث أقدم