കണ്ണൂര്‍: വാഹനാപകടത്തില്‍ മധ്യവയസ്‌കനും ചെറുമകനും മരിച്ചു. ദേശീയപാതയില്‍ പള്ളിക്കുളം മണ്ഡപത്തിന് സമീപമായിരുന്നു അപകടം. പള്ളിക്കുന്ന് ഇടച്ചേരി സ്വദേശികളായ മഹേഷ് ബാബു (56), മകളുടെ മകന്‍ ആഗ്‌നെസ് (7) എന്നിവരാണ് മരിച്ചത്.
രാവിലെ 10.30 ഓടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഗ്യാസ് ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇവരുടെ ദേഹത്തേക്ക് ലോറി കയറിയിറങ്ങി.
ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുവരെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുതിയ തെരു ഭാഗത്തേക്ക് പോകുകയായിരുന്നു ഇവര്‍. ഇതേ ദിശയില്‍ വന്ന ടാങ്കര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു.