താ​ജ്മ​ഹ​ലി​ന് ഉ​ള്ളി​ലെ അ​ട​ച്ചി​ട്ട ഭൂ​ഗ​ർ​ഭ മു​റി​ക​ളി​ൽ ഹി​ന്ദു ദൈ​വ​ങ്ങ​ളു​ടെ വി​ഗ്ര​ഹ​ങ്ങ​ൾ ഉ​ണ്ടെന്ന ​ആ​രോ​പ​ണം ത​ള്ളി ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ.



ന്യൂ​ഡ​ൽ​ഹി: താ​ജ്മ​ഹ​ലി​ന് ഉ​ള്ളി​ലെ അ​ട​ച്ചി​ട്ട ഭൂ​ഗ​ർ​ഭ മു​റി​ക​ളി​ൽ ഹി​ന്ദു ദൈ​വ​ങ്ങ​ളു​ടെ വി​ഗ്ര​ഹ​ങ്ങ​ൾ ഉ​ണ്ടെന്ന ​ആ​രോ​പ​ണം ത​ള്ളി ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ. ഇ​തി​ന്‍റെ വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റി​ൽ ഉ​ണ്ടെന്നും ​ആ​ർ​ക്കും പ​രി​ശോ​ധി​ക്കാ​മെ​ന്നും പു​രാ​വ​സ്തു വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി താ​ജ്മ​ഹ​ലി​ലെ പൂ​ട്ടി​ക്കി​ട​ക്കു​ന്ന മു​റി​ക​ൾ അ​ടു​ത്തി​ടെ തു​റ​ന്നി​രു​ന്നു. മു​റി​ക​ൾ​ക്കു​ള്ളി​ൽ ഒ​ന്നും ക​ണ്ടെത്തി​യി​ല്ല. താ​ജ്മ​ഹ​ലി​ലെ മു​റി​ക​ൾ എ​ക്കാ​ല​വും അ​ട​ച്ചി​ടാ​റി​ല്ലെ​ന്നും എ​എ​സ്ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി എ​ല്ലാ മു​റി​യും തു​റ​ക്കാ​റു​ണ്ട്. അ​വ​സാ​നം തു​റ​ന്ന​ത് ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ്.

ബി​ജെ​പി നേ​താ​വ് താ​ജ്മ​ഹ​ലി​ൽ വി​ഗ്ര​ഹ​ങ്ങ​ളു​ണ്ടെന്ന ​വാ​ദ​വു​മാ​യി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളോ​ടെ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഹ​ർ​ജി ത​ള്ളി. എ​ന്നാ​ൽ സു​പ്രീം​ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ പ​റ​ഞ്ഞ​ത്. താ​ജ്മ​ഹ​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഭൂ​മി ജ​യ്പൂ​ർ രാ​ജ കു​ടും​ബ​ത്തി​ന്‍റെ​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ബി​ജെ​പി എം​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
أحدث أقدم