പെരുവന്താനം ആനചാരിയിൽ മധ്യവയസ്കൻ ഒഴുക്കിൽ പെട്ടെന്ന് വ്യാജവാർത്ത സർക്കാർ സംവിധാനങ്ങളെ വട്ടംചുറ്റിച്ചു.വാർത്തയുടെ ഉറവിടം അന്വേഷിക്കണമെന്ന് പെരുവന്താനം പഞ്ചായത്ത് അധികാരികൾ




 കോട്ടയം : വ്യാജവാർത്താ ഗ്രൂപ്പുകൾ മുണ്ടക്കയത്തെ പൊതു സമൂഹത്തിന് ഭീഷണിയാകുന്നു.
 വ്യാഴാഴ്ച രാവിലെയാണ് പെരുവന്താനം ആന ചാരിയിൽ  49 വയസ്സുകാരൻ ഒഴുക്കിൽ പെട്ടതായി അഭ്യൂഹം എന്നുപറഞ്ഞുകൊണ്ട് ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ വാർത്തകൾ വന്നത്.
ഇതിനെ തുടർന്ന് നൂറുകണക്കിന് കോളുകളാണ് പെരുവന്താനത്തെ ജനപ്രതിനിധികൾക്കും പോലീസുകാർക്കും പൊതുപ്രവർത്തകർക്കും വന്നത്.
എന്നാൽ വാർത്ത തീ പോലെ പടർന്നിട്ടും  ഇങ്ങനൊരു സംഭവം നടന്നതായി   ആർക്കും അറിവുണ്ടായിരുന്നില്ല.
പിന്നീട് വാർത്ത ഷെയർ ചെയ്ത ഗ്രൂപ്പിൽ തന്നെ  വാർത്ത വ്യാജമാണെന്ന് പറഞ്ഞ് തലയൂരി കൊണ്ടുള്ള മെസ്സേജ് വന്നു
മാധ്യമ മേഖലയുമായി യാതൊരു ബന്ധമില്ലാത്തവർ പോലും  പ്രമുഖ വാർത്ത ഗ്രൂപ്പുകളുടെ പേര് അനുകരിച്ച് ഗ്രൂപ്പ് ഉണ്ടാക്കി  മാധ്യമപ്രവർത്തകർ ചമയുന്ന സംഭവങ്ങൾ മുണ്ടക്കയത്ത് കൂടിവരികയാണെന്ന് നാട്ടുകാർ ആരോപിച്ചു ആക്രി കടയിൽ നിന്നും വാങ്ങിയ  ഡി .റ്റി .എച്ചിൻ്റെ ഡിഷ് ഒമ്നി വാനിന് മുകളിൽ ഘടിപ്പിച്ച് ലൈവ് ടെലികാസ്റ്റിംഗ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കുറെക്കാലം പ്രസ്തുത ഓൺലൈൻ മാധ്യമെന്ന് സ്വയം കരുതുന്ന ഇക്കൂട്ടർ സഞ്ചരിച്ചിരുന്നത്.
 തുടർന്ന് പ്രാദേശികമായ ചില സാമൂഹ്യ മാധ്യമത്തിൽ ഇത് സംബന്ധിച്ച് ട്രോളുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ആക്രികടയിലെ ഡിഷ് സ്വയം ഊരിമാറ്റിയെന്നും നാട്ടുകാർ പറയുന്നു 
 മലയാളത്തിൽ എഴുതുവാൻ അറിയാത്തവർ പോലും ഇക്കൂട്ടത്തിലുണ്ടെന്നാണ് ആക്ഷേപം 
ഇതോടൊപ്പം വാഹനങ്ങളിൽ പ്രസ് സ്റ്റിക്കർ ഒട്ടിച്ചു പോലീസിനെ അടക്കം കബളിപ്പിക്കുന്ന സംഭവങ്ങളും കൂടിവരികയാണ്.
വ്യാജവാർത്തയെ തുടർന് 
വാർത്തയുടെ ഉറവിടം അന്വേഷിക്കണമെന്ന് പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോമിന സജി ആവശ്യപ്പെട്ടു.
വാർത്ത പ്രചരിച്ചതിനെ തുടർന്ന്  പോലീസിന്റെയും ഇതര സർക്കാർ സംവിധാനങ്ങളുടെയും   നിരവധി ഫോൺ കോളുകളാണ്  ലഭിച്ചത്. ആനചാരി മേഖലയെ പ്രതിനിധീകരിക്കുന്ന ഗ്രാമപഞ്ചായത്ത് മെമ്പറിന് പോലും  ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല.
നാട്ടുകാർ സംഘടിച്ച് മേഖലയിലെ വീടുകളിലെ അംഗങ്ങളുടെ എണ്ണം എടുക്കേണ്ട ഗതികേട് പോലും വന്നു.
ചെറുപ്പക്കാർ കൂട്ടംചേർന്ന് ജലാശയങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു.
വ്യാജ വാർത്ത നാടിനെയാകെ പരിഭ്രാന്തിയിലാക്കിയെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പ്രസിഡണ്ട് ആവശ്യപ്പെടുന്നത് സത്യസന്ധമായി ഓൺലൈൻ / ഇതര മാധ്യ പ്രവർത്തനം നടത്തുന്നവർക്ക് ഇത്തരം മാധ്യമ സാമൂഹ്യ വിരുദ്ധർ എന്നും ഭീഷണിയാണ് 
ഇത്തരം ചില ഗ്രൂപ്പുകൾ ക്കെതിരെ പോലീസ് രഹസ്യാന്വേഷണവിഭാഗം കോട്ടയം എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചതായും സൂചനയുണ്ട്.
أحدث أقدم