വെയിലത്ത് തൊഴിലാളികള്‍ ജോലി ചെയ്യേണ്ട; പുതിയ തീരുമാനവുമായി കുവൈറ്റ്


 കുവൈറ്റ് സിറ്റി: രാജ്യത്ത് വെയില്‍ സമയത്ത് തൊഴിലാളികള്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം). പകല്‍ സമയങ്ങളില്‍ 11 മുതല്‍ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല. 535/2015 പ്രകാരം അടുത്ത മാസം ജൂണ്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിരോധനം അടുത്ത മൂന്ന് മാസത്തേക്ക് തുടരും. ഇത് പരിശോധിക്കുന്നതിന്റെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പിഎഎം സംഘം ജോലി സ്ഥലങ്ങളില്‍ പെട്ടെന്ന് പരിശോധന നടത്തുമെന്നും അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍മൂസ പത്രക്കുറിപ്പില്‍ അറിയിച്ചു. പുതിയ തീരുമാനത്തിലൂടെ ജോലി സമയം കുറയ്ക്കുകയല്ല ചെയ്യുന്നതെന്നും പകരം ജോലി സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനം തൊഴില്‍ മേഖലകളിലെ എല്ലാ തൊഴിലാളികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുനല്‍കാന്‍ ബിസിനസ് ഉടമകളെ പ്രേരിപ്പിക്കുകയും അന്താരാഷ്ട്ര തൊഴില്‍ ചട്ടങ്ങളും അതിന്റെ അനുബന്ധ നിയമങ്ങളും പാലിക്കാന്‍ അവരെ ബാധ്യസ്ഥരാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

أحدث أقدم