പാരീസിലെ ഖത്തർ എംബസിക്ക് മുന്നിൽ സെക്യൂരിറ്റി ഗാര്‍ഡിനെ കൊലപ്പെടുത്തി


പാരീസ്: പാരീസിലെ ഖത്തർ എംബസിക്ക് മുന്നിൽ സെക്യൂരിറ്റി ഗാര്‍ഡിനെ കൊലപ്പെടുത്തി. ചാംപ്സ്-എലിസീസിന് സമീപം സ്ഥിതി ചെയ്യുന്ന ഖത്തര്‍ എംബസിക്ക് മുന്നിലാണ് സംഭവം നടന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ അറസ്റ്റ് ചെയ്തതായി പാരീസ് പ്രോസിക്യൂട്ടർ ഓഫീസും ഖത്തർ എംബസിയും അറിയിച്ചു. അതേസമയം, കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ ഖത്തര്‍ എംബസിക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിയെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ 40-കാരനായ പ്രതി സുരക്ഷാ ജീവനക്കാരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ബ്രിട്ടീഷ് പത്രമായ ‘മിറര്‍’റിപ്പോര്‍ട്ട് ചെയ്യുന്നു. 

أحدث أقدم