'വണ്ടി ഓടിക്കേണ്ട, വീട്ടിൽ ഇരുന്നാൽ മതി': സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകുന്നത് നിർത്തി താലിബാൻ


കാബൂൾ: സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകുന്നത് നിർത്തലാക്കി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. അഫ്ഗാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 
താലിബാൻ അധികാരത്തിൽ എത്തുന്നതിന് മുൻപ് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ അടക്കം സ്ത്രീകൾക്കും വാഹനം ഓടിക്കാനുള്ള അധികാരമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഇവിടെ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. താലിബാൻ അധികാരത്തിൽ എത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർന്ന് വരികയാണ്. സ്ത്രീകൾക്കെതിരായ മനുഷ്യാവകാശ പ്രശ്നങ്ങൾ ഏറ്റവും റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. അധികാരത്തിൽ എത്തിയതിന് പിന്നാലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആറാം ക്ലാസിന് മുകളിലേക്ക് പെൺകുട്ടികൾക്ക് പഠിക്കേണ്ടതില്ലെന്നാണ് ഭരണകൂടം പറയുന്നത്. കുട്ടികളെ തുടർന്ന് പഠിക്കാൻ സഹായിക്കും വിധം നിയമം മാറ്റുമെന്ന് താലിബാൻ അവകാശപ്പെട്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

أحدث أقدم