പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ കുന്നംകുളത്തുനിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ വാഹനം തടഞ്ഞ് നിർത്തി മോചിപ്പിക്കാൻ ശ്രമിച്ച കേസിൽ ആറ് പേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.




കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കൽ സുധീർ (45), എരമം ഓലിപറമ്പിൽ സാദിഖ് (43), ഓലിപ്പറമ്പിൽ ഷമീർ ( 38 ), പയ്യപിള്ളി ഷഫീഖ് (38), ഏലൂക്കര അത്തനാട്ട് അൻവർ (42), ഉളിയന്നൂർ പല്ലേരിക്കണ്ടം കാസിം (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ കുന്നംകുളത്തുനിന്ന് അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടയിലാണ് സംഘം ചേർന്ന് മോചിപ്പിക്കാൻ ശ്രമിച്ചത്. 

അമ്പതോളം പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
أحدث أقدم