ബഹ്റെെൻ: വയറിലൊളിപ്പിച്ച് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി ബഹ്റെെനിൽ പിടിയിൽ. ബഹ്റെെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. 50. 000 ദിനാൽ ഏകദേശം ഒരു കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇയാളുടെ അടുത്ത് നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിടിയിലായത് ഏത് രാജ്യക്കാരനായ പ്രവാസിയാണ് എന്ന് വിവരം ഇതുവരെ പുറത്തുവിട്ടിടില്ല.വിമാനത്താവളത്തിൽ വെച്ചുള്ള ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോൾ ആണ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയത്. പിന്നീട് ആശുപത്രിയിൽ എത്തിച്ച് ശരീരം മുഴുവൻ എക്സറേ എടുത്തപ്പോൾ വയറ്റിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയ നിലയിൽ ഇയാളെ കണ്ടെത്തിയത്. ക്രിസ്റ്റർ മിത്ത് എന്ന മയക്കുമരുന്നിന്റെ 39 ഗുളികകളാണ് ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. 300 ഗ്രാം ഭാരമുണ്ടായിരുന്നു ഈ ഗുളികകൾക്ക്.ആശുപത്രിയിൽ എത്തി അധികൃതർ ചോദ്യം ചെയ്തപ്പോൾ ഇദ്ദേഹം കുറ്റം സമ്മതിച്ചു. പുറത്തെടുക്കാൻ സാധിക്കുന്ന തരത്തിൽ ഗുളികകൾ ആക്കി വിഴുങ്ങുകയായിരുന്നു. ഇതെല്ലാം ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പണം വാങ്ങി മയക്കുമരുന്ന് എത്തിച്ച് കൊടുക്കുക മാത്രമാണ് ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തം. മറ്റു നടപടികൾ പൂർത്തിയാക്കി ഇയാളെ പ്രോസിക്യൂഷന് മുമ്പിൽ എത്തിക്കാൻ ആണ് തീരുാമനിച്ചിരിക്കുന്നത്.