നായയെ കുളിപ്പിക്കാന്‍ കുട്ടുകാര്‍ക്കൊപ്പം പാറമടയില്‍; വിദ്യാര്‍ഥിനി മുങ്ങിമരിച്ചു



ചിറ്റൂര്‍ തേനാരിയില്‍ പാറമടയില്‍ വീണ് മരിച്ച ആര്യ

പാലക്കാട്: നായയെ കുളിപ്പിക്കാനായി വീടിനടുത്തുള്ള പാറമടയിൽ ഇറങ്ങിയ വിദ്യാർഥിനി മുങ്ങിമരിച്ചു. ചിറ്റൂർ തേനാരി കല്ലറാംകോട് വീട്ടിൽ ശിവരാജന്റെ മകൾ ആര്യയാണ് (15) മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം.

ചിറ്റൂർ ഗവ വിക്ടോറിയ ഗേൾസ് ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. വീടിന് പിന്നിലുള്ള പാറമടയിൽ നായയെ കുളിപ്പിക്കുന്നതിനായി കൂട്ടുകാരോടൊപ്പമാണ് ആര്യ പോയത്. നായയെ കുളിപ്പിക്കുന്നതിന് ഇടയിൽ കാൽ വഴുതി പാറമടയിൽ വീണു. ഒപ്പമുള്ളവരുടെ നിലവിളികേട്ട് സമീപത്തെ കടവിൽ കുളിക്കാനെത്തിയവർ ഓടിയെത്തിയാണ് ആര്യയെ കരയ്‌ക്കെത്തിച്ചു.

ഉടനെ തന്നെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പാലക്കാട് കസബ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 
أحدث أقدم