രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ല: ഒമാൻ ആരോഗ്യമന്ത്രാലയം


ഒമാൻ: രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കുരങ്ങുപനിയുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒരു കേസും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം ഒമാൻ പഠിച്ച് വരുകയാണെന്നും അറിയിച്ചു. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഏതു സാഹചര്യവും പൂർണമായി നേരിടാൻ തയാറാണെന്നും അധികൃതർ വ്യക്തമാക്കി. ആർക്കെങ്കിലും ചർമരോഗങ്ങളോ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എത്തിയാൽ ഉടൻ തന്നെ അവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം ഇക്കാര്യം അധികൃതരുമായി പങ്കുവെക്കണം. രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വദേശികളും വിദേശികളും സ്വീകരിക്കണം എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മാസ്‌ക് ധരിക്കുക, സാനിറ്റൈസറും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ശുചീകരിക്കുക തുടങ്ങിയ കാര്യങ്ങൾ ഇപ്പോഴും തുടരുക. ഈ ശീലങ്ങൾ ഇപ്പോഴും തുടരുക. ഔദ്യോഗിക ഉറവിടങ്ങളിനിന്ന് വരുന്ന വിരവങ്ങൾ മാത്രം ശേഖരിക്കുക. യൂറോപ്പിലും അമേരിക്കയിലുമായി നിരവധി രാജ്യങ്ങളിൽ ഇത്തരത്തിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആണ് ഒമാൻ ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. രോഗികളെ മറ്റു രാജ്യത്ത് കുറഞ്ഞ ദിവസത്തിന് ഉള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വ്യാപനഭീഷണിയില്ല. നാഷനൽ ഹെൽത്ത് സർവിസ് പറയുന്നത് ഇത് അപൂർവ വൈറൽ അണുബാധയാണ്. സാധാരണയായി ഈ രോഗത്തിൽ നിന്നും എല്ലാവരും ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖംപ്രാപിക്കും. ആഫ്രിക്കയിൽ മാത്രമായിരുന്നു ആദ്യം ഈ പനി റിപ്പോർട്ട് ചെയ്തിരുന്നത്. പിന്നീട് ഇത് മറ്റു രാജ്യങ്ങളിലേക്ക് മാറുകയായിരുന്നു. കുരഞ്ഞുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 1980ൽ ഉന്മൂലനം ചെയ്യപ്പെട്ട വസൂരി രോഗത്തിന്‍റെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളതാണ്. കുരങ്ങുപനിക്ക് പ്രത്യേകം വാക്സിനേഷനൊന്നും ഇപ്പോൾ നിലവിലില്ല. ശക്തമായി പ്രതിരോധിച്ച് കരുതിയിരിക്കുക എന്നതാണ് ഇതിന്റെ പ്രധാന വഴി. വസൂരിയെ നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷുകാർക്ക് നൽകിവന്ന വാക്സിൻ ഇതിന് 85 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ.


أحدث أقدم