ചങ്ങനാശേരി പെരുന്നയിൽ ഉള്ള J M ട്രേഡേഴ്‌സ് ഉടമക്ക് 25 ലക്ഷം രൂപ ലോട്ടറി അടിച്ചെന്ന് വ്യാജസന്ദേശം.. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ പേരിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചുള്ള തട്ടിപ്പിൽ വീണാൽ പോകുന്നത് അക്കൗണ്ടിലെ പണം



ജോവാൻ മധുമല

ചങ്ങനാശേരി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ പേരിൽ പ്രധാനമന്ത്രിയുടെ ചിത്രം വച്ച് 25 ലക്ഷം ലോട്ടറി അടിച്ചെന്ന വ്യാജസന്ദേശം കോട്ടയം ജില്ലയിൽ പരക്കുന്നു 
ഇന്നലെ ചങ്ങനാശേരി പെരുന്നയിൽ കിർലോസ്കർ പമ്പ് വ്യാപാരം നടത്തുന്ന J M ട്രേഡേഴ്സ് ഉടമ  മനോജിന് ആണ് വാട്ട്സ് ആപ്പിൽ താങ്കൾക്ക് 25 ലക്ഷം രൂപ ലോട്ടറി അടിച്ചു എന്ന സന്ദേശം എത്തി വ്യാജസന്ദേശം ആണെന്ന് മനസിലാക്കിയ മനോജ് 
സംഗതി എവിടെ വരെ പോകുമെന്ന് അറിയാൻ മെസേജിലെ നമ്പരിൽ ബന്ധപ്പെട്ടു 
തുടർന്ന് സ്റ്റേറ്റ് ബാങ്കിലെ മാനേജർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ലോട്ടറിയുടെ കമ്മീഷനും G S T യും അവർ പറയുന്ന അക്കൗണ്ടിൽ ഇടാൻ ആവശ്യപ്പെട്ടു  തുടർന്ന് വിശ്വസിപ്പിക്കാനായി ചെക്കിൻ്റെ പടം അടങ്ങിയ വീഡിയോയും മനോജിന്  അയച്ചുകൊടുത്തു

സംഗതി ലോക ഉഡായിപ്പ് ആണെന്ന് മനസിലാക്കിയ വ്യാപാരി  പാമ്പാടിക്കാരൻ ന്യൂസിനെ ബന്ധപ്പെട്ടു അവർ അയച്ചു തന്ന ഡീറ്റെയിൽസ് പാമ്പാടിക്കാരൻ ന്യൂസിന് നൽകി ഇത്തരത്തിൽ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മെസേജുകൾ എത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത് .ഇത്തരം വ്യാജസന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ അത് അധികാരികളെ അറിയിച്ചാൽ തട്ടിപ്പിന്  വി രാമമാകും
أحدث أقدم