പാമ്പാടി കെ .എസ് .ഇ .ബി ഉദ്ധ്യോഗസ്ഥരുടെ അലംഭാവം മൂലം തെരുവ് വിളക്കുകൾ കത്തുന്നില്ല.. പരാതിയുമായി ചെന്ന വാർഡ് മെമ്പറോട് മോശം പെരുമാറ്റം എന്ന് ആരോപണം. വൈദ്യുതി മുടങ്ങി K S E B യിലേയ്ക്ക് ഫോൺ വിളിച്ചാൽ ഫോണിൽ കിട്ടില്ലെന്നും പരാതി



പാമ്പാടി : പാമ്പാടി കെ . എസ് .ഇ .ബി ഉദ്ധ്യോഗസ്ഥരുടെ അലംഭാവം മൂലം തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് ആരോപണം വൈദ്യുതി മുടങ്ങി K S E B യിലേയ്ക്ക് ഫോൺ വിളിച്ചാൽ ഫോണിൽ കിട്ടില്ലെന്നും പരാതി ഉയർന്നു പാമ്പാടി ഗ്രാമപഞ്ചായത്തിലെ രണ്ട്  വാർഡുമെമ്പന്മാർ  K  S  E  B ആഫീസിൽ തെരുവു വിളക്കിൻ്റെ കാര്യം നേരിട്ട് പറയുവാൻ ചെന്നപ്പോൾ അവർക്കും മോശം അനുഭവം ഉണ്ടായതായി പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
ടൗൺ ഉൾപ്പെടെ പല ഭാഗത്തും അപ്രതീക്ഷിതമായി വൈദ്യുതി മുടക്കം പതിവാണ് വ്യാപാരികൾക്കും ഇതുമൂലം വലിയ ബുദ്ധിമുട്ട് അനുഭവക്കുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു
أحدث أقدم