തൃശൂർ: വിവാഹം കഴിഞ്ഞു 14ാം നാൾ ഭർത്താവിന്റെ വീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. പെരിങ്ങോട്ടുകര കരുവേലി അരുൺ (36), അമ്മ ദ്രൗപതി (62) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
2020 ജനുവരി ആറിനാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടര വർഷമായി പൊലീസും പിന്നാലെ ക്രൈംബ്രാഞ്ച് എത്തിയിട്ടും അന്വേഷണം മുൻപോട്ട് പോയില്ല. ഇതോടെ ശ്രുതിയുടെ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ ക്രൈം ബ്രാഞ്ചിനു കോടതി നോട്ടിസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അരുണിനേയും അമ്മയേയും അറസ്റ്റ് ചെയ്തത്.