'ഇറക്കുമതി ചെയ്തത് 17 ടൺ ഈത്തപ്പഴം', മാധവ വാര്യർ കെടി ജലീലിന്റ ബിനാമിയെന്ന് സ്വപ്ന, മറുപടിയുമായി കെടി ജലീൽ രംഗത്ത്

 


തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നൽകിയ സത്യവാങ്മൂലത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ മന്ത്രി കെടി ജലീലിനെതിരെയും മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും രൂക്ഷ പരാമർശങ്ങളാണ് സത്യവാങ്മൂലത്തിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിന്റെ ആധികാരികത എത്രത്തോളം ഉണ്ടെന്നും സത്യവാങ്മൂലം ഉയർത്തിപ്പിടിച്ച് ആഘോഷിക്കാൻ തങ്ങളില്ലെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നുമാണ് സത്യവാങ് മൂലത്തിൽ സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നത്. എത്തിച്ച പെട്ടികളില്‍ ചിലതിന്‌ വലിയ ഭാരം ഉണ്ടായിരുന്നു. പല പെട്ടികളും അപ്രത്യക്ഷമായി. ഖുറാൻ ഇറക്കുമതി ചെയ്തു. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി സംസ്ഥാനത്തിന് പുറത്തും ഇറക്കുമതി ചെയ്തു എന്നൊക്കെയാണ് സ്വപ്ന കെടി ജലീലിനെതിരെ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തെ തന്നെ പരിശോധിച്ചിരുന്നു. കെടി ജലീലിനെതിരെയോ പി ശ്രീരാമകൃഷ്ണനെതിരെയോ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് വീണ്ടും ഒരു അന്വേഷണം ഉണ്ടാകാനിടയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സത്യവാങ്മൂലത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള ഉന്നതർക്കെതിരായ സത്യവാങ് മൂലത്തിന്റെ പകർപ്പാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് നേരത്തെ സ്വപ്ന പറഞ്ഞില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. കസ്റ്റംസ് തുടർ അന്വേഷത്തിന് ഉത്തരവിടാൻ സാധ്യതയില്ലെങ്കിലും രഹസ്യമൊഴി കിട്ടാതിരുന്നു ഇ ഡിയോ എൻഐഎയോ അന്വേഷത്തിന് ഉത്തരവിടുമോ എന്നകാര്യം കണ്ടറിയേണ്ടതുണ്ട്. ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നുണ്ട്. വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു. സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് ഇന്ന് തന്നെ കൃത്യമായ മറുപടി നൽകുമെന്നാണ് കെടി ജലീൽ വ്യക്തമാക്കുന്നത്. പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, പി ശ്രീരാമകൃഷ്ണൻ, കെ ടി ജലീൽ, എം ശിവശങ്കർ അടക്കം ഉൾപ്പെട്ട് കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നാണഅ സ്വപ്നയുടെ ആരോപണം. അതേസമയം സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് വന്നതോടെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ ബെനാമിയാണെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തെ പരിഹസിച്ച് മുൻ മന്ത്രി കെടി ജലീൽ രംഗത്ത് എത്തി. തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ!' എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുകക് പോജിൽ കുറിച്ചത്.

أحدث أقدم