ആലുവയിൽ നാലംഗ സംഘം ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം നടത്തി മുങ്ങി.
ഇന്ന് ഉച്ചയ്ക്കാണ് സ്വർണപണിക്കാരനായ സഞ്ജയുടെ വീട്ടിൽ മോഷണം നടന്നത്. ഇദ്ദേഹത്തെയും ഭാര്യയെയും ബന്ധിയാക്കിയ സംഘം 37.5 പവൻ സ്വർണവും 1,80,000 രൂപയുമാണ് കവർന്നത്.
ആദായ നികുതി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ സംഘം മൊബൈൽ ഫോണിൽ വ്യാജ ഐഡി കാർഡുകൾ കാണിച്ചു.
സ്വർണവും പണവും കണ്ടെടുത്ത സംഘം സഞ്ജയെക്കൊണ്ട് നിരവധി പേപ്പറുകളിൽ ഒപ്പുവയ്പ്പിച്ചു.
തുടർന്ന് ഇദ്ദേഹത്തിന്റെ ബാങ്ക് പാസ് ബുക്ക്, പാൻ കാർഡ് തുടങ്ങിയ രേഖകളുമായി കടന്നുകളയുകയായിരുന്നു.സംഘം 37.5 പവൻ സ്വർണവും 1,80,000 രൂപയുമാണ് കവർന്നത്.