മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാൻ സർക്കാർ തീരുമാനം കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കേരളം.


 
 കോട്ടയം : തുടര്‍ച്ചയായ ആറ് ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കേരളം കടക്കുന്നത്.
പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണെങ്കിലും ഇപ്പോള്‍ പൊലീസ് പരിശോധന കുറവാണ്.
ഇനിമുതല്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുന്നത് കര്‍ശനമാക്കും.
പൊതു നിരത്തുകളില്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കും.
മാസ്‌ക് ധരിക്കാത്തതിനു 500 രൂപ വരെ പിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം.

أحدث أقدم