വൈക്കം: തലയാഴത്ത് സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞു. അപ്രതീക്ഷിതമായി വാഹനത്തിനു മുന്നിൽപ്പെട്ട താറാവ് കൂട്ടത്തെ കണ്ട് ഡ്രൈവർ വാൻ പെട്ടെന്ന് വെട്ടിച്ചതാണ് വാഹനം നിയന്ത്രണം വിട്ട് മറിയാൻ കാരണമായത്.
തലയാഴം മാരാംവീടിനു സമീപം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. കുട്ടികൾ ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവറുടെ ഡോർ വഴിയാണ് വാഹനത്തിലുണ്ടായിരുന്ന കുട്ടികളെ
പുറത്തെത്തിച്ചത്.
അപകടത്തിൽ നിസാര പരിക്കേറ്റ സ്കൂൾ വാനിലെ സഹായിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലാപ്പറമ്പിലെ സ്വകാര്യ സ്കൂൾ ബസാണ് അപകടത്തിൽ പ്പെട്ടത്