മുഖ്യമന്ത്രിയുടെ രോമത്തെ തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ല; ഭരണം ഉള്ളതുകൊണ്ടാണ് മര്യാദയ്ക്ക് ഇരിക്കുന്നത്: പ്രതിഷേധക്കാരെ വെല്ലുവിളിച്ച് എം എം മണി.












തൊടുപുഴ: സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച്‌ മുന്‍ മന്ത്രി എംഎം മണി. മുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാന്‍ നേക്കണ്ട, മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് അറിയാം.

ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എംഎം മണി പറഞ്ഞു. ഭരണമുള്ളതുകൊണ്ടാണ് ഞങ്ങള്‍ മര്യാദയ്ക്ക് ഇരിക്കുന്നത്. അല്ലെങ്കില്‍ വിഡി സതീശനെ നേരിടാന്‍ ഞങ്ങള്‍ മുണ്ടും മടക്കി കുത്തിയിറങ്ങുമെന്നും മണി പറഞ്ഞു.
أحدث أقدم