ആഭരണത്തിൽ മത ചിഹ്നം പതിച്ച് വിൽപന: കുവെെറ്റിൽ ജ്വല്ലറി അടച്ചുപൂട്ടി

 


കുവെെറ്റ്: സ്വർണാ ആഭരണത്തിൽ മതചിഹ്നങ്ങൾ പതിച്ച് വിൽപന നടത്തിയ ജ്വല്ലറി അടച്ചുപൂട്ടി. കുവെെറ്റിൽ ആണ് സംഭവം നടന്നത്. രാജ്യത്തിന്റെ നിയമങ്ങൾക്ക് എതിരായ രീതിയിൽ നിയമലംഘനങ്ങൾ നടത്തിയ സാൽമിയയിലെ ഒരു ജ്വല്ലറിയാണ് അടച്ചു പൂട്ടിയത്. വ്യാജ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുക, ആർക്കാണോ സാധനം കെെമാറിയത് അവരുടെ ഡേറ്റ സൂക്ഷിക്കാതിരിക്കുക, അറബിക് ഭാഷയിൽ അല്ലാതെ ഇൻവോയ്സ് നൽകുക തുടങ്ങിയ രാജ്യത്തെ പൊതു നിയമങ്ങൾ എല്ലാം ലംഘനം നടത്തി. മന്ത്രാലയം ആണ് ഇക്കാര്യം വിശദീകരിച്ചത്.


أحدث أقدم