ചങ്ങനാശ്ശേരി: - സ്വർണ്ണക്കടത്ത് കേസിൽ പ്രതിയാണെന്ന് സി.പി.എമ്മുക്കാർഒഴികെ എല്ലാവരും വിശ്വസിക്കുന്ന പിണറായി വിജയനെ സംരക്ഷിക്കുവാനാണ് വയനാട് സംഭവത്തിലൂടെ കോൺഗ്രസ് ശ്രമിക്കുന്നത്.ദേശീയനേതാവെന്ന ഖ്യാതിയുള്ള രാഹൂൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർക്കുന്നതിലൂടെ മാധ്യമശ്രദ്ധ സ്വർണ്ണക്കടത്ത് വിവാദത്തിൽനിന്നും പിൻവലിയുമെന്നറിയാവുന്ന പിണറായി - സതീശൻ കൂട്ടുകെട്ടാണ് ഈ കലാപങ്ങൾക്കെല്ലാം പിന്നിൽ. നാടിനും നട്ടാർക്കും ഒരു ശല്യവ്യും, പ്രയോജനവുമില്ലാത്ത രാഹുലിൻ്റെ ഓഫീസ് എന്തിനാണ് എസ് എഫ് ഐക്കാർ തല്ലിതകർത്തത്. അതു വരെ സ്വർണ്ണക്കടത്ത് പ്രക്ഷോഭങ്ങളിൽ സജീവമായിരുന്ന യൂത്ത്കോൺഗ്രസുക്കാർ പൊടുന്നനെ സി.പി.എമ്മിനെതിരെ തിരിഞ്ഞതുത്തന്നെ ഇതിനുദാഹരണമാണ്.ഈ ആരവങ്ങൾക്കിടയിൽ മുഖ്യമന്ത്രി പുതിയ വിവാദങ്ങളുടെ പിന്നാലെ പോകുകയാണ്. സ്വർണ്ണക്കടത്ത് കൂടാതെ സ്പ്രിംഗ്ലർ വിവാദത്തിലും മുഖ്യമന്ത്രി പ്രതിയാണെന്ന് ഇന്നാട്ടിലെ ജനങ്ങൾ വിശ്വസിക്കുന്നു. സ്പ്രിംഗ്ലർ സി ഇ ഒയും, വീണയുടെ എക്സാലോജിക്ക് സൊലൂഷൻസിൻ്റ മെൻറർ എന്നു പറയുന്ന ജെയ്ക്ക് ബാലകമാറും, പിണറായിയുടെ മകൾ വീണയും ചേർന്നാണ് സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനെ നിയമിച്ചതെന്ന് അവർ മാധ്യമങ്ങളിലൂടെ കേരള ജനതയെ അറിയിച്ചല്ലൊ, എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തത്. പകരം മുഖ്യമന്ത്രി ക്ഷുഭിതനാവുകയും സഭയുടെ അന്തസ്സിന് ചേരാത്തതുപോലെ കയർക്കുകയും ചെയ്തത്.
പല അമേരിക്കൻ യാത്രകളിലും രണ്ടോ മൂന്നൊ ദിവസത്തെ ചികിത്സയ്ക്കു വേണ്ടിയാണ് പോകുന്നതെങ്കിലും, നിരവധി ദിവസങ്ങൾ അവിടെ ചിലവഴിക്കുന്നതിലൂടെ സ്വപ്നാസുരേഷിൻ്റെ അരോപണങ്ങൾ ശരിവയ്ക്കയാണ് ചെയ്യുന്നത്. സ്വന്തം പാർട്ടിയിലെ പ്രവർത്തകനെ ബാലുശ്ശേരിയിൽ എസ് ഡി പി ഐ പ്രവർത്തകർ ക്രൂരമായി തല്ലിത്തകർത്തിട്ടും ആ സംഘടനയ്‌ക്കെതിരെ തൻ്റെ നാവ് ചലിപ്പിക്കാൻ പിണറായി തയ്യാറാവുന്നില്ല. ട്രെയിൻയാത്രയ്ക്കിടയിൽ കൊല്ലപ്പെട്ട ഹരിയാനയിലെ ജുനൈദിൻ്റെ കുടുംബത്തിന് പത്ത്ലക്ഷം നൽകിയ സി പി എം, എസ് ഡി പി ഐ അക്രമിസംഘം ആൾക്കൂട്ട വിചാരണ നടത്തി വധിക്കാൻ ശ്രമിച്ച ബാലുശ്ശേരിയിലെ തൃക്കുറ്റിശ്ശേരി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജനെ തിരിഞ്ഞു നോക്കാൻ പോലും തയ്യാറാകുന്നില്ല എന്ന് പറയുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം. സംസ്ഥാന സർക്കാരും തീവ്രവാദികളും തമ്മിൽ ഊഷ്മളമായ ബന്ധത്തിലാണ് എന്ന കാര്യം. കൊട്ടിഘോഷിച്ച് ജുനൈദിൻ്റെ കുടുംബത്തിന് പത്ത് ലക്ഷം കൊടുത്ത സി പി എമ്മിൻ്റെ കാരാട്ടും, യെച്ചൂരിയുമൊന്നും പാക്കിസ്ഥാൻ പരിശീലനം സിദ്ധിച്ച ഇസ്ലാം തീവ്രവാദികൾ കൊന്ന രാജസ്ഥാനിലെ കനയ്യലാലിനെ കണ്ടില്ലെന്നു നടിക്കുന്നത് കേരളത്തിലെ പിണറായിയേയും ഇവരുടെ സംരക്ഷകരായ എസ് ഡി പി ഐയും പേടിച്ചാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
ഈ കേരളത്തിൽ നടക്കുന്നത് വെറും പോറാട്ട് നാടകമാണ്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി എങ്ങും ശാന്തമാണ്. സ്വർണ്ണക്കടത്തുംപോയി, രാഹൂൽഗാന്ധിയുടെ ഓഫീസ് അക്രമണവുംപോയി. ഏറെ പരിശ്രമിച്ചാൽ നാല് എസ് എഫ് ഐക്കാരെ വേണമെങ്കിൽ സസ്പെൻഡ് ചെയ്യും. ഇതിലൂടെ വി.ഡി സതീശനും, പിണറായിവിജയനും സംതൃപ്തരാകും. ഇതാണ് കേരളത്തിലെ ഭരണ - പ്രതിപക്ഷ കൂട്ടയ്മ.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് BJP ചങ്ങനാശേരി മണ്ഡലം സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എൻ. ഹരി.
മണ്ഡലം പ്രസിഡണ്ട് രതീഷ് ചെങ്കിലാത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ
SC മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം മുഖ്യ പ്രഭാഷണം നടത്തി.
NP കൃഷ്ണകുമാർ, എ. മനോജ് , പി. സുരേന്ദ്രനാഥ്, പ്രദീപ് കുമാർ, ഷൈലമ്മ രാജപ്പൻ, ശാന്തി മുരളീധരൻ , KR കൃഷ്ണകുമാർ , ഗിരിജാ സുരേഷ് , സുനിൽകുമാർ , അഡ്വ: സുഭാഷ് കോയിക്കൽ , ശ്രീജിത്ത്, മോനിച്ചൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.