ജയിലുകളില്‍ ക്ഷയരോഗം പടരുന്നെന്ന വാദം നിഷേധിച്ച് ബഹ്‌റൈന്‍


മനാമ: ജയിലുകളില്‍ ക്ഷയരോഗം പടരുന്നെന്ന വാദം നിഷേധിച്ച് ബഹ്‌റൈന്‍. പകര്‍ച്ചവ്യാധിയായ ബാക്ടീരിയ അണുബാധയുടെ വ്യാപനം പരിശോധിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റൈറ്റ്‌സ് വാച്ച്‌ഡോഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ ജയിലുകളില്‍ ക്ഷയരോഗത്തിന്റെ സജീവ കേസുകള്‍ ഇല്ലെന്ന് ബഹ്‌റൈന്‍ സര്‍ക്കാര്‍ വാദിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഒരു രോഗി ക്വാറന്റൈനില്‍ ആയിരുന്നെന്നും നിലവില്‍ ആരോഗ്യനില സ്ഥിരത കൈവരിച്ചെന്നും ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജയില്‍ തടവുകാര്‍ക്കിടയില്‍ സജീവമായ ക്ഷയരോഗ കേസുകളൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


ജാവ് ജയിലില്‍ ക്ഷയരോഗം വ്യാപിച്ചതിന് പിന്നാലെ തടവുകാരുടെ ആരോഗ്യനില ഗുരുതരമായ അപകടത്തിലാക്കുന്നെന്ന് ആംനസ്റ്റി പറഞ്ഞതിന് ശേഷം ബഹ്‌റൈന്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷമാണ് ബഹ്‌റൈന്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

ശ്വാസകോശത്തെ ബാധിക്കുന്ന രോഗലക്ഷണങ്ങളോടു കൂടി രണ്ട് തടവുകാരെയെങ്കിലും പരിശോധനകളില്ലാതെ ഒരാഴ്ചയിലേറെയായി വിട്ടിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സമ്പര്‍ക്ക രോഗികളെയൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ സംവിധാനത്തിലൂടെ എല്ലാവര്‍ക്കും നല്‍കുന്ന അതേ ചികിത്സയാണ് തടവുകാര്‍ക്കും ലഭിക്കുകയെന്ന് മന്ത്രാലയം പറഞ്ഞു. ലോകാരോഗ്യ സംഘടന പറയുന്നത് അനുസരിത്ത്, ഓരോ വര്‍ഷവും ക്ഷയരോഗം ബാധിച്ച് 1.5 ദശലക്ഷം ആളുകള്‍ മരിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും മികച്ച പകര്‍ച്ചവ്യാധികളായി മാറുകയാണ്.
أحدث أقدم