വാഴൂർ പുളിക്കൽ കവലയിൽ വീണ്ടും അപകടം കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായത് പത്തോളം അപകടം


✒️ പ്രമോദ് 
കോട്ടയം : വാഴൂർ പുളിക്കൽ കവലയിൽ അപകടം തുർക്കഥയാകുന്നു  കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായത് പത്തോളം അപകടം ഇന്ന് ഉച്ചയോട് കൂടി പുളിക്കൽ കവലയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് ഓടയിൽ പതിച്ചു  ആർക്കും പരുക്കില്ല വൻ അപകടമാണ് തലനാരിഴക്ക് ഒഴിവായത് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിന് ഇടയിലാണ് വണ്ടിക്ക് നിയന്ത്രണം നഷ്ടമായത് .
 റോഡിന് ഇരുവശവും കാട് കയറി കിടക്കുന്നതും  ,മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
أحدث أقدم