അബുദാബി: കോവിഡ് നിരക്ക് കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ യാത്രയ്ക്ക് മുൻപും പിൻപും പാലിക്കേണ്ട മാർഗ നിർദേശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം.
യാത്രയ്ക്ക് മുമ്പ് പാലിക്കേണ്ട കാര്യങ്ങള്‍
പുതിയ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യാത്ര ചെയ്യുന്ന രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുക. അടിയന്തര ഘട്ടത്തില്‍ മാത്രം യാത്ര ചെയ്യുക.
പ്രായമായവര്‍, പ്രമേഹ രോഗികള്‍, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ എന്നിവര്‍ വൈറസ് പടരുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
നിര്‍ദ്ദേശിച്ച വാക്സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക.
യാത്രക്കിടെ ശ്രദ്ധിക്കേണ്ടവ
കൈകള്‍ പതിവായി കഴുകുക(സോപ്പും വെള്ളവും അല്ലെങ്കില്‍ 70 ശതമാനം ആല്‍ക്കഹോള്‍ ഉള്ള സാനിറ്റൈസറുകള്‍ ഉപയോഗിക്കുക)
മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കുക.
തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക.
അസുഖം തോന്നിയാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.
യാത്രകള്‍ക്കും ഒത്തുചേരലുകള്‍ക്കുമായി പ്രാദേശിക കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
*യാത്രയ്ക്ക് ശേഷം*
നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വൈറസ് പടരാതിരിക്കാനും പിസിആര്‍ പരിശോധന നടത്തുക.