തൃശ്ശൂര്‍: സിപിഐഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. പുത്തൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ഓഫീസിന് മുന്നിലുണ്ടായിരുന്ന പി കൃഷ്ണപ്പിള്ളയുടെ പ്രതിമ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. പ്രതിമ അടിച്ചു തകര്‍ത്തതിന് ശേഷമാണ് തോട്ടിലേക്കെറിഞ്ഞിരിക്കുന്നത്. സംഭവ സമയത്ത് ആരും ഓഫീസിലുണ്ടായിരുന്നില്ല. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഐഎം ആരോപിച്ചു.